news

കോഴിക്കോട്: ആര്യോഗ്യമേഖലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധേയരായ അബീർ മെഡിക്കൽ ഗ്രൂപ്പ് നൂതന സാങ്കേതികവിദ്യകളുമായി രംഗത്ത്. പൊറ്റമ്മലിൽ അബീർ മെഡിക്കൽ സെന്റർ ലോകോത്തര നിലവാരത്തിൽ പുന:രാരംഭിക്കുന്നത് കോഴിക്കോടിന്റെ ആരോഗ്യമേഖലയിൽ വേറിട്ട കാൽവെപ്പായിരിക്കുമെന്ന് അബീർ മെഡിക്കൽ ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ സുമയ്യ റസ്വി, സെന്റർ ഹെഡ് ബി.ആർ.അനഘ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്‌പെഷ്യാലിറ്റി കൺസൾട്ടേഷന് ക്യൂരഹിത സംവിധാനമൊരുക്കി ജില്ലയിലെ ആദ്യ സീറോ ക്യൂ മെഡിക്കൽ സെന്ററായി മാറുകയാണ് അബീർ. ഇനിമുതൽ കാർഡിയോളജി, ഓങ്കോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, സൈക്കോളജി, പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ ഒ.പി സേവനം കാത്തിരിപ്പില്ലാതെ ലഭ്യമാവും.

സെന്റർ റീലോഞ്ചിംഗിന്റെ ഭാഗമായി ആദ്യത്തെ രണ്ടുമാസത്തേക്ക് ലാബിൽ 20 ശതമാനംവരെ ഡിസ്‌കൗണ്ട് നൽകും. ഹോംകെയർ വിഭാഗത്തിൽ എല്ലാ മെഡിക്കൽ സർവീസുകളും സൗജന്യമായിരിക്കും. 2,500 രൂപയുടെ ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഈമാസം 499 രൂപയ്ക്ക് ലഭിക്കും. ഫോണിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓപ്പറേറ്റിംഗ് പാർട്ട്‌ണർ ജോബി ജോസഫും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.