പൊഴുതന: അച്ചൂരാനം ഗവ. എൽ. പി.സ്‌കൂളിന്റെ തൊണ്ണൂറ്റി ഒൻപതാം വാർഷികാഘോഷവും ഒരു വർഷം നീണ്ടുനിൽക്കുന്ന അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം ടി.സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അദ്ധ്യക്ഷത വഹിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ.അബ്ദുറഹ്മാൻ എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാരം നൽകി. നവീകരിച്ച ജൈവ വൈവിധ്യ പാർക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. നൂറാം വാർഷിക ലോഗോ പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാബു പ്രകാശനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷരായ സുധ അനിൽ, ഷാഹിന ഷംസുദ്ദീൻ, സുബൈദ പരീത്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ വിൽസൺ തോമസ്, വൈത്തിരി എ.ഇ.ഒ വി.എം.സൈമൺ, വൈത്തിരി ബി.പി.സി എ. കെ.ഷിബു, ബി.ആർ.സി ട്രെയിനർ അനൂപ് എം.പി,പി.ടി.എ പ്രസിഡന്റ് വി.പി.മുഹമ്മദ് ഷെരീഫ്, എം.പി.ടി.എ പ്രസിഡന്റ് എം. കാർത്തിക, സ്റ്റാഫ് സെക്രട്ടറി കെ.ഫൈസൽ, സ്‌കൂൾ ലീഡർ മുഹമ്മദ് ഷാഹിൽ എന്നിവർ ആശംസകളർപ്പിച്ചു. കെ.കെ ആഷിഖ് റിപ്പോർട്ട് അവതരണം നടത്തി. പ്രധാന അദ്ധ്യാപകൻ കെ.ടി.വിനോദൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് മേഴ്സൽ അബ്രഹാം നന്ദിയും പറഞ്ഞു. വിരമിക്കുന്ന സി.കെ.അഹമ്മദ് കുട്ടിക്ക് ഉപഹാരം നൽകി.