kunnamangalam-news
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് താലൂക്ക് സമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് താലൂക്ക് സമ്മേളനം കുന്ദമംഗലത്ത് നടന്നു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. പി.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന റേഷൻ വ്യാപാരികളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുളിക്കുന്നുമ്മൽ, ടി.പി.അശ്റഫ്, ഇ.ശ്രീജൻ, ദിനേശ് പെരുമണ്ണ, എൻ.പി.സുനിൽകുമാർ, ഖാലിദ് കിളിമുണ്ട, ഇല്ലക്കണ്ടി ബഷീർ, ചൂലൂർ നാരായണൻ, ടി.പി.സുരേഷ് എന്നിവർ പ്രസംഗിച്ചു.