നാദാപുരം: പ്രദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാദാപുരം പ്രസ് ക്ലബ്ബ് ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.വി മമ്മു അദ്ധ്യക്ഷനായി. സി.രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. അഷ്റഫ് പടയൻ, ജമാൽ കല്ലാച്ചി, സജിത്ത് വളയം, രാധാകൃഷ്ണൻ പുറമേരി, ബിമൽ തേജസ്, ബഷീർ എടച്ചേരി, അമിത്ത് വളയം, വിനോദ് സവിധം എടച്ചേരി ,സുശാന്ത് വടകര, ലീബേഷ് പെരുമുണ്ടശ്ശേരി, തുടങ്ങിയവർ പ്രസംഗിച്ചു. ടി.വി മമ്മു (പ്രസിഡന്റ്) ജമാൽ കല്ലാച്ചി,ബഷീർ എടച്ചേരി, വിനോദ് സവിധം എടച്ചേരി (വൈസ് പ്രസിഡന്റുമാർ) സി.രാഗേഷ്(സെക്രട്ടറി),ബിമൽ തേജസ് ,സുശാന്ത് വടകര, ലീബേഷ് പെരുമുണ്ടശ്ശേരി ( ജോ. സെക്രട്ടറിമാർ) പടയൻ അഷ്റഫ് ( ട്രഷറർ)തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.