koya
അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന അഡ്വ.എസ്.വി.ഉസ്മാൻ കോയയ്ക്ക് കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉപഹാരം നൽകുന്നു.

കോഴിക്കോട്: അഭിഭാഷക വൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട അഡ്വ.എസ്.വി.ഉസ്മാൻ കോയയെ കോഴിക്കോട് പൗരാവലി ആദരിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉപഹാരം സമ്മാനിച്ചു. നഗരത്തിന്റെ ആദരവേറ്റുവാങ്ങാൻ ഏറ്റവും അർഹതയുള്ള വ്യക്തിയാണ് എസ്.വി.ഉസ്മാൻ കോയയെന്ന് ഗവർണർ പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് പ്രശസ്തി പത്രം നൽകി. പി.വി.ഗംഗാധരൻ പൊന്നാട അണിയിച്ചു. എം.സി.മായിൻ ഹാജി, കെ.മൊയ്തീൻ കോയ, എം.രാജൻ, ടി.വി.ബാലൻ, കെ.പ്രവിൺകുമാർ, പി.എം.ഹനീഫ്, യു.പോക്കർ, ഏ.ടി.അബ്ദുള്ള കോയ. വി.കെ.സജീവൻ, അഹമ്മത് കുട്ടി പുത്തലത്ത്, പി.കുമാരൻ കുട്ടി, ഉമ്മർ പാണ്ടികശാല, ഡോ.കെ.മൊയ്തു, കെ.സി.അബു, കെ.സി.ശോഭിത, ഫൈസൽ പള്ളിക്കണ്ടി, പി.എം.ഇക്ബാൽ, എസ്.പി.കുഞ്ഞഹമ്മദ്, ഏ.വി.അൻവർ, എസ്.വി.ഉസ്മാൻ കോയ എന്നിവർ പ്രസംഗിച്ചു.