hotel
പാചകവാതകം ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ‌് റസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിലേക്ക് നടത്തിയ പ്രകടനം.

കോഴിക്കോട്: അടിക്കടിയുണ്ടാകുന്ന പാചകവാതക വിലവർദ്ധനവിലും അവശ്യസാധന വിലവർദ്ധനവിലും പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
കോവിഡ് കാലമുണ്ടാക്കിയ തീരാ ദുരിതത്തിൽ നിന്നും കരകയറിവരുന്ന സാഹചര്യത്തിൽ പാചകവാതകത്തിന്റെയും അവശ്യ സാധനങ്ങളുടെയും വിലവർദ്ധനവ് താങ്ങാനാവാത്തതാണ്. ഇങ്ങനെ പോവുകയാണെങ്കിൽ ഈ മേഖല പൂർണമായും അടച്ചിടേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി
യു.എസ്.സന്തോഷ് കുമാർ പറഞ്ഞു. പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി എൻ.സുഗുണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഹുമയൂൺ കബീർ, പവിത്രൻ കുറ്റിയാടി, ഇക്ബാൽ ചാംപ്യൻ, ശക്തിധരൻ, ഷിൽഹാദ്, നിഷാൽ തുടങ്ങിയവർ നേതൃത്വം നൽകി.