ramsan
ramsan

കോഴിക്കോട്: വിശ്വാസ വിശുദ്ധിയുടെ മഹിതസന്ദേശവുമായി കടന്നുവരുന്ന റംസാനെ സന്തോഷപൂർവം സ്വീകരിക്കാൻ വിശ്വാസികൾ തയ്യാറാവണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനിയും ആവശ്യപ്പെട്ടു.
വിശ്വാസികൾക്ക് ആന്തരികശക്തി നൽകുന്ന വ്രതത്തെ അതിന്റെ വിശുദ്ധിയോടെ കാണാൻ സാധിക്കണം.അനുദിനം നഷ്ടമായികൊണ്ടിരിക്കുന്ന സൗഹൃദവും സമാധാനവും തിരിച്ചുപിടിക്കാൻ ഈ വിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്തണമെന്നും അവർ പറഞ്ഞു.