കൽപ്പറ്റ: യൂത്ത് ലീഗ് കലക്ട്രേറ്റിലേക്ക് നടത്തിയ
കെ റെയിൽ വിരുദ്ധ മാർച്ച് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി.അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മണ്ണും പരിസ്ഥിതിയും കൊള്ളയടിച്ചു കൊണ്ട് കെ റയിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് ലീഗ് ഓഫീസ് പരിസരത്തിൽ നിന്ന് ആരംഭിച്ചു. പ്രതിഷേധ സംഗമത്തിൽ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി.നവാസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.മൊയ്തീൻകുട്ടി, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് റസാഖ് കൽപ്പറ്റ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ.ആരിഫ് സ്വാഗതവും സെക്രട്ടറി സി.എച്ച്.ഫസൽ നന്ദിയും പറഞ്ഞു.