വേളം : വേളം ഗ്രാമപഞ്ചായത്തിലെ നാരാക്കുഴി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. വാർഡ് അംഗം തായന ബാലമണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് അംഗം സി. പി. ഫാത്തിമ, വാർഡ് കൺവീനർ പി. ഷെരീഫ്, എന്നിവർ പങ്കെടുത്തു.