1
എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ധീരജ് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി.അതുൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌ വി.എ.വിനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളന സുവനീർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ് എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ, കെ.കെ.മുഹമ്മദ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി വസീഫ്, എൽ.ജി.ലിജീഷ് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.