ബാലുശ്ശേരി: കോട്ട ശിവ ക്ഷേത്രത്തിനു സമീപം ആശാരിക്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പ ബലിയും തിറ മഹോത്സവവും 5, 6 തിയതികളിൽ നടക്കും. നാളെ വൈകീട്ട് 6 ന് സർപ്പബലിയും ഏപ്രിൽ 6 ന് വൈകീട്ട് 5 ന് കൊടിയേറ്റം, കലവറ നിറയ്ക്കൽ, 6.30 ന് ദീപാരാധന, 8 മണി കുട്ടികളുടെ കലാപരിപാടികൾ, ഏപ്രിൽ 7 ന് കാലത്ത് 5 ന് ഗണപതി ഹോമം, ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 7 മണി കലശം, പഞ്ചഗവ്യം, 9 മണി വിശേഷാൽ ഭഗവതി പൂജ, 10 മണി വരവുകൾ, 3 ന് പുത്തലത്ത് ദാമോദരൻ വാക്കയുടെ നേതൃത്വത്തിൽ വെള്ളാട്ടുകൾ, 6.10 ന് ദീപാരാധന, 7 മണി മേളത്തോടു കൂടിയുള്ള നട്ടത്തിറ, എഴുന്നള്ളിപ്പ്, 11 മണി ഗുളികൻ തിറ, കരിയാത്തൻ തിറ, തലച്ചില്ലോൻ തിറ, കണ്ണിക്കരു മകൻ തിറ, ഇളം കരുമകൻ തിറ, കുലവൻ തിറ, കരിംതിരുകണ്ഠൻ തിറ, അസുരാളൻ തിറ, കാരണവർ തിറ, മഹാലക്ഷ്മി തിറ, ഭഗവതി തിറ എന്നിവ നടക്കും.

നടക്കും.