അത്തോളി : ചീക്കിലോട്എ യൂ.പി.സ്ക്കൂൾ പ്രധാനാദ്ധ്യാപകനും അദ്ധ്യാപക സംഘടനാ നേതാവുമായ .ജയകൃഷ്ണന് യാത്രയയപ്പ് നൽകി. വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് മഹേഷ് കോറോത്ത് സ്വാഗതവും ടി.ദിനേശൻ നന്ദിയും പറഞ്ഞു. നന്മണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് . സി കെ.രാജൻ, വാർഡ് മെമ്പർ സ്മിത. ടി.എം. മിനി. മാതൃ സമിതി ചെയർ പേഴ്സൺ, ഷിജി, സ്ക്കൂൾ മാനേജർ . എം.കെ രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജയകൃഷ്ണൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.