കോഴിക്കോട് : സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കുക, എയ്ഡഡ് മേഖലാ നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിടുക, ദേവസ്വം ബോർഡ് അനുബന്ധ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ നടത്തുന്ന രാപ്പകൽ സമരം ഇന്നും നാളെയും.

സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷന് മുൻവശം നടക്കുന്ന സമരം രാവിലെ 11ന് രമേഷ് നന്മണ്ട ഉദ്ഘാടനം ചെയ്യും.