ആവോലം: സർവീസിൽ നിന്ന് വിരമിക്കുന്ന നാദാപുരം സി.സി.യു.പി സ്കൂളിലെ അദ്ധ്യാപകർക്ക് യാത്രയയപ്പും, എൽ.എസ്.എസ്, യു എസ് എസ് ജേതാക്കൾക്ക് അനുമോദനവും നടന്നു. ചടങ്ങ് ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ജി എം കെ ലീല ,വി മോഹൻദാസ് എന്നിവർക്ക് ഇ കെ വിജയൻ എം എൽ എ ഉപഹാരം നൽകി. സഞ്ചാര സാഹിത്യത്തിന് എസ് കെ പൊറ്റക്കാട് അവാർഡ് ജേതാവായ അനു പാട്യംസിനെ ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ ആദരിച്ചു. യു.എസ്.എസ് നേടിയ വിദ്യാർത്ഥികളെയും, എൽ എസ് എസ് നേടിയവരെയും, അറബിക് സ്കോളർഷിപ്പ്, ഹിന്ദി വിജ്ഞാൻ ഖൂബി സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും, സ്കൂളിലെ പൂർവ്വ വിദ്യാർഥികളും ഡോക്ടറേറ്റ് നേടിയ വി.നളിന, ആർ.വിവേക്, ഉറുദു ബിരുദത്തിൽ റാങ്ക് ജേതാവായ ഷംനാസ് കെ.ടി എന്നിവരെയും അനുമോദിച്ചു .ചടങ്ങിൽ തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മധുമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി .പി പി മനോജ് , ഡയറ്റ് ഫാക്കൽറ്റി എം.കെ ജ്യോതി ,പി ടി എ പ്രസിഡന്റ് കെ പ്രവീൺ കുമാർ ,എം.പി ടി എ പ്രസിഡന്റ് കെ.കെ രഞ്ജുഷ 'കുട്ടങ്ങാത്ത് ഭാസ്കരൻ ,എ രോറക്കൽ മൂസ, നന്തോത്ത് ബാലകൃഷ്ണൻ, മാനേജർ കെ ബാലകൃഷ്ണൻ, എ കെ അജിത്ത്, കെ ഹേമചന്ദ്രൻ ,കെ കെ ലീലാവതി, എം എ ലത്തീഫ് ,അനുപാട്യംസ് ,ജി എം കെ ലീല ,വി മോഹൻദാസ് ,ടി കെ രമേശൻ എന്നിവർ സംസാരിച്ചു.