sucide
ആത്മഹത്യാശ്രമം

പയ്യോളി: വടകര കോട്ടക്കടവിൽ ഭാര്യവീടിന് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. പയ്യോളി കൊളാവിപ്പാലം സ്വദേശിയാണ് ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സംഭവം. പാറക്കണ്ടി റോഡ് കടുങ്ങോന്റവിട ഷാജിയുടെ വീടിനു നേരെയാണ് അക്രമമുണ്ടായത്.
ഷാജിയുടെ സഹോദരീ ഭർത്താവ് അയനിക്കാട് കൊളാവിപ്പാലം സ്വദേശി അനിൽകുമാറാണ് വീടാക്രമിച്ച് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. മുറ്റത്ത് നിർത്തിയ കാർ, സ്‌കൂട്ടർ, മര ഉരുപ്പടി എന്നിവയ്ക്കും തീയിട്ടു. വീടിന്റെ വാതിലിനും വാഹനങ്ങളുടെ ടയറിനുമാണ് തീ പിടിച്ചത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അനിൽകുമാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബ പ്രശ്‌നത്തിന്റെ പേരിൽ മുമ്പും വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വടകര പൊലീസിൽ കേസ് നിലവിലുണ്ട്. വിവാഹമോചന കേസ് സംബന്ധിച്ച് കോടതിയിൽ ഹാജരാവാൻ നിർദ്ദേശം വന്നതാണ് ആക്രമണത്തിനുള്ള പ്രകോപനമെന്നാണ് അറിയുന്നത്.