വടകര: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.വി ലേഖ ഉദ്ഘാടനം ചെയ്തു. കെ.പി ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വിനീത് ,സാന്ദ്ര അശോക്, ശിഖ, കെ.കെ ബബിത്ത്, വൈശാഖ്.എസ്. ഷിനിൽ എ.കെ, അതുൽ ബി മധു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ഭഗീഷ് സ്വാഗതം പറഞ്ഞു.