കോഴിക്കോട് : എലത്തൂർ നിയോജക മണ്ഡലത്തിലെ പുതിയാപ്പ, തലക്കുളത്തൂർ, കക്കോടി ആശുപത്രികളിലേക്കുള്ള ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുടെ വിതരണോദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്ജമാക്കിയ പുതിയ ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു.
ആരോഗ്യരംഗത്ത് അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോർ യു ആണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ സംഭാവന ചെയ്തത്. കൗൺസിലർ വി.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.പി. മനോജ്,ഇ.പി. സഫീന, എസ.എം. തുഷാര, മെഡിക്കൽ ഓഫീസർ ഡോ.മിഥുൻ ശശി തുടങ്ങിയവർ പങ്കെടുത്തു. തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. സർജാസ്, ഹരിദാസൻ ഈച്ചരോത്ത്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ജി. പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ.പി. ഗീത, മെഡിക്കൽ ഓഫീസർ ബേബി പ്രീത തുടങ്ങിയവർ പങ്കെടുത്തു.
കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. വിനോദ്, മെഡിക്കൽ ഓഫീസർ ദിവ്യ, സ്ഥിരം സമിതി അംഗം പുനത്തിൽ മല്ലിക, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.