ബാലുശ്ശേരി: ഉഷ സ്ക്കൂൾ ഒഫ് അത്ലറ്റിക് സിലേക്കുള്ള ഈ വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷാ ക്യാമ്പസിൽ വെച്ച് ഏപ്രിൽ 10 ന് നടക്കും. 2009, 2010, 2011 വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്കും 14നും 18നും ഇടയിൽ പ്രായമുള്ളവരും സംസ്ഥാന കായിക മേളകളിൽ മികവ് തെളിയിച്ചിട്ടുള്ള വരുമായ പെൺകുട്ടികൾക്കും ട്രയൽസിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ, ബയോഡാറ്റ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ,സ്പോട്സ് കിറ്റ് എന്നിവ സഹിതം 2022 ഏപ്രിൽ 10 ന് രാവിലെ 8 ന് ഉഷാ സ്ക്കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഒളിമ്പ്യൻ പി.ടി.ഉഷ അടങ്ങിയ സെലക്ഷൻ പാനലാണ് അത്ലറ്റുകളെ തിരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങൾക്ക് ഫോൺ 0496 2645811, 9539007640