img20220405
തിരുവമ്പാടി പഞ്ചായത്തിൻ്റെ നീർത്തടാധിഷ്ടിത പദ്ധതി

തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിയായ "നീരുറവ്' ആരംഭിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഡി.പി.ആറും തീം സോംഗും പ്രകാശനം ചെയ്തു. തൊഴിലുറപ്പു പദ്ധതി ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ് ജാ പദ്ധതി വിശദീകരിച്ചു. 5.65 കോടി രൂപയുടെ പ്രവൃത്തികൾ നടത്തും. 1,16,676 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ ടീം അംഗങ്ങളെ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. അബ്ദുറഹിമാൻ , ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ബിജിൻ ജേക്കബ് ,സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ ,പഞ്ചായത്ത് അംഗങ്ങളായ കെ.ഡി ആന്റണി, ലിസി സണ്ണി എന്നിവർ സംസാരിച്ചു.അസി.സെക്രട്ടറി എ മനോജ് നന്ദി പറഞ്ഞു.