photo
നീറോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കൊടിയേറ്റുന്നു

ബാലുശ്ശേരി: പൂനത്ത് നീറോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. തന്ത്രി ചെറുവക്കാട്ട് ഇല്ലത്ത് ശ്രീകാന്തിന്റെ കാർമികത്വം വഹിച്ചു. ഇന്ന് സർപ്പബലി നടക്കും. നാളെ ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് വൈകീട്ട് 7ന് പ്രസിദ്ധ അദ്ധ്യാത്മിക പ്രഭാഷിക നിഷാറാണി പയ്യോളി യുടെ പ്രഭാഷണം. 8 ന് വൈകീട്ട് കുട്ടികളുടെ നൃത്ത പരിപാടികൾ
അക്ഷരശ്ലോക സദസ് എന്നിവ നടക്കും. 10ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.