കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചെറുകുന്ന് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതി യാഥാർത്ഥ്യമായതോടെ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പദ്ധതി നാടിന് സമർപ്പിച്ചു.വാർഡ് മെമ്പർ അനിഷ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി.ബാബു, സറീന നടുക്കണ്ടി, കിണറുള്ളതിൽ അസീസ്, ടി.ദിനേശൻ, സി.പി.ബാബു, കെ.ഇബ്രായി, പി.പി.ബാലൻ, കെ.കെ.രജീഷ്, എം.കെ.അനീഷ്, പി.കെ.ശ്രീധരൻ, പി.അലി, പി.ബഷീർ, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.