കോഴിക്കോട്: മെഡിക്കൽ കോളേജ് സഹചാരി സെന്ററിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും ആശ്രിതർക്കും നോമ്പുതുറ വിഭവങ്ങളൊരുക്കി ഇഫ്താർ ടെന്റ്. മെഡിക്കൽ കോളജ് ആംബുലൻസ് സ്റ്റാന്റിന് എതിർവശം സഹചാരി സെന്ററിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തിൽ ഇഫ്താർ ടെന്റ് ആരംഭിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. ടി.പി.സുബൈർ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഒ.പി.അഷറഫ് , കെ.മരക്കാർ ഹാജി, സലാം ഫറോക്ക്, അലി അക്ബർ മുക്കം, നിസാം ഓമശ്ശേരി, റഫീഖ് പെരിങ്ങളം, ജലീൽ നരിക്കുനി എന്നിവർ പ്രസംഗിച്ചു