നിരാലംബരായ കുടുംബത്തിന്റെ കടബാദ്ധ്യത തീർത്ത് കെ.ബി.ഇ.എഫ് വനിതാ സബ് കമ്മിറ്റി
കോഴിക്കോട് : കേരള ബാങ്ക് പേരാമ്പ്ര ശാഖയിലെ വായ്പക്കാരിയായിരിക്കെ മരിച്ച കദീജയുടെ പേരിലുള്ള വായ്പ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ വനിതാ സബ്കമ്മറ്റി അടച്ചുതീർത്ത് ആധാരം തിരിച്ചുനൽകി. കേരള ബാങ്ക് റീജിയണൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു അവകാശികൾക്ക് പ്രമാണം കൈമാറി. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ.ഷഗീല അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ സി. അബ്ദുൽ മുജീബ്, നൊച്ചാട് ഗ്രാമപഞ്ചായത്തംഗം സനില ചെറുവറ്റ, കെ.ബി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ടി. അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.എം. റീന, ഐ.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു. കെ.ബി.ഇ.എഫ് വനിതാ സബ്കമ്മറ്റി ജില്ലാ കൺവീനർ എ. ആശ സ്വാഗതവും എൻ. മിനി നന്ദിയും പറഞ്ഞു.