കൽപ്പറ്റ: ടൗൺ നവീകരണ പ്രവർത്തിയിൽ വീണ്ടും വിവാദം. ഡ്രെയ്നേജ് നിർമ്മിക്കാതെ നടപ്പാത നിർമ്മിക്കുന്നതാണ് പരാതിക്ക് കാരണം.
ആനപ്പാലം ജംഗ്ഷനു സമീപത്തെ ചന്ദ്രഗിരി ലോഡ്ജ് മുതൽ ഡ്രെയ്നേജ് ഇല്ലാതെ നടപ്പാത മാത്രം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രവൃത്തി തടയുകയും കൊടിനാട്ടുകയും ചെയ്തു.
ടൗൺ നവീകരണ പ്രവൃത്തി ക്രമക്കേട് നടത്താനുള്ള മാർഗമാക്കരുതെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
നടപ്പാത നിർമ്മാണം നല്ല നിലയിൽ പുരോഗമിക്കുന്നതിനിടെ വ്യക്തിതാൽപര്യവും രാഷ്ട്രീയ താൽപര്യവും പരിഗണിച്ചാണ് തോന്നുന്നത് പോലെ നവീകരണ പ്രവർത്തി നടത്തുന്നതെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു. മഴവെള്ളം ഒഴുകി പോകാൻ സംവിധാനമില്ലാതെ നടപ്പാത നിർമിച്ചാൽ മഴക്കാലത്ത് ടൗണിൽ വെള്ളക്കെട്ടിന് കാരണമാകും. ശാസ്ത്രീയമായ രീതിയിൽ ഡ്രെയ്നേജ് നിർമ്മാണവും നടപ്പാത നിർമ്മാണം പൂർത്തിയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.