anup
റോട്ടറി കാലിക്കറ്റ് ഈസ്റ്റ് ഏർപ്പെടുത്തിയ ഫോർ ദി സേക്ക് ഓഫ് ഹോണർ അവാർഡ് സിനിമാ നിർമ്മാതാവും ബിസിനസുകാരനുമായ ഡോ. എ.വി.അനൂപിന് സമ്മാനിക്കുന്നു.

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് ഈസ്റ്റ് ഏർപ്പെടുത്തിയ ഫോർ ദി സേക്ക് ഓഫ് ഹോണർ അവാർഡ് സിനിമാ നിർമ്മാതാവും ബിസിനസുകാരനുമായ ഡോ. എ.വി.അനൂപിന് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാ പുരസ്‌കാരം വിതരണം ചെയ്തു. റോട്ടറി കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് ഡോ.സിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ലതകുമാർ, ശ്രീധരൻ നമ്പ്യാർ, ഡോ. സി.എം.അബൂബക്കർ , വി. ജി. നായനാർ, ഡോ. സേതു ശിവശങ്കർ, ട്രഷറർ എം.ശ്രീകുമാർ, കെ.സേതുമാധവൻ, പി.എസ്.ഫ്രാൻസിസ്, സെക്രട്ടറി പി.ബീവീഷ് തുടങ്ങിയവർ പ്രസംഗിച്ചു.