മീനങ്ങാടി: ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. 9 വീടുകളുടെ മേൽക്കൂര കാറ്റെടുത്തു. ഏക്കർകണക്കിന് വാഴ കൃഷി ഉൾപ്പെടെ കാറ്റിൽ നിലംപൊത്തി. വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച മഴ അഞ്ചുമണിയോടെയാണ് ശമിച്ചത്.
ചെന്നാളി ഹബീബ മൻസിലിൽ ഫൗജാമ, പാലക്കമൂല മാമ്മുണ്ണിത്തൊടി ഹംസ, മീനങ്ങാടി ചീരാംകുന്ന് കണിയാമ്പടിക്കൽ യോഹന്നാൻ, ചെന്നാളി റിയാസ്, കൊരളമ്പം വിജിത എന്നിവരുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.

ഇടിമിന്നലിൽ വൈദ്യുത ഉപകരണങ്ങളും തകരാറിലായി.
നഷ്ടം നേരിട്ട പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ സന്ദർശിച്ചു. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.