നാദാപുരം : തലശ്ശേരി നാദാപുരം സംസ്ഥാന പാതയിൽ റോഡിന് കുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റയാൾ മരിച്ചു. ചേറ്റ് വെട്ടി സ്വദേശി പൊന്നന്റവിട കുഞ്ഞബ്ദുള്ള ( 55 ) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും നാല് മണിയോടെ മരിച്ചു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടം. പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ നാട്ടുകാരും നാദാപുരം കൺട്രോൾ റൂം പൊലീസും എത്തിയാണ് നാദാപുരം ഗവ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.പരേതനായ നന്തോത്ത് അമ്മദിന്റെയും മറിയത്തിന്റെയും മകനാണ് ഭാര്യ: കുന്നത്ത് സുഹറ, മക്കൾ: മുഹമ്മദ് ജൗഹർ (അബുദാബി), അദീബ്, ആമിന മരുമകൾ: സാലിഹ സഹോദരങ്ങൾ: അസീസ്, സുബൈർ, മിസ്ഹബ്, നിസാർ, സഫിയ, ഷാഹിദ, സുഹറ, ആസ്യ, ജുവൈരിയ. ഇന്ന് ഉച്ചയ്ക്ക് നാദാപുരം ജുമുഅത്ത് പള്ളിയിൽ ഖബറടക്കും.