കോഴിക്കോട്: കെ-റെയിലിനെതിരായ പ്രതിഷേധസമരങ്ങൾ കനക്കുമ്പോൾ പന്നിയങ്കരവില്ലേജ് ഓഫീസിനുമുമ്പിൽ പ്രതിഷേധക്കല്ലിട്ട് യൂത്ത് കോൺഗ്രസ്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻപൊലീസ് സംവിധാനമാണ് വില്ലേജ് ഓഫീസിന് മുമ്പിലും പൊലീസ് സ്റ്റേഷനുമുമ്പിലുമായി നിലയുറപ്പിച്ചത്. പ്രതിഷേധ പരിപാടിക്കുശേഷം അരമണിക്കൂർ കഴിയുമ്പോൾ തന്നെ വില്ലേജ് ഓഫീസിനുമുമ്പിൽ നാട്ടിയ പ്രതിഷേധക്കല്ല് പ്രവർത്തകർ എടുത്തുകൊണ്ടുപോയി. സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷെഹിൻ ഉദ്ഘാടനം ചെയ്തു. കെ.റെയിലിനെതിരായി കേരളത്തിലെവിടെ കല്ലിടലുണ്ടായാലും അതെല്ലാം പിഴുതെറിയുമെന്ന് ഷെഹിൻ പറഞ്ഞു.
പി.എം.സിദ്ദീഫ് അദ്ധ്യക്ഷത വഹിച്ചു. പി.പി.റമീസ്, ഉഷ ഗോപിനാഥ്, ദേവി പയ്യാനക്കൽ, സി.പി.സാദ്ദിഖ് എന്നിവർ സംസാരിച്ചു.