payar
പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത ചെറുപയർ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത ചെറുപയര്‍ വിളവെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാചനം ചെയ്തു. നടുവണ്ണൂര്‍ കോട്ടൂര്‍ മരുതോങ്കര പഞ്ചായത്തുകളിലായി 25 കര്‍ഷകരുടെ 25 ഏക്കര്‍ സ്ഥലത്താണ് ചെറുപയര്‍ കൃഷി ചെയ്തത്. ജില്ലയില്‍ പയര്‍വര്‍ഗ വിളകളുടെ കൃഷി വിപുലീകരിക്കുക ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രോഗ്രാം കോ ഓർഡിനേറ്റര്‍ ഡോ.പി രാധാകൃഷ്ണന്‍, ഐ.ഐ.എസ് ആറിലെ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞൻ ഡോ.പ്രസാദ് , ഡോ.സജി എന്നിവര്‍ പങ്കെടുത്തു. കാവുന്തറ സര്‍വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശശി കോലോത്ത് സ്വാഗതവും കൃഷി വിജ്ഞാന്‍ കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ. പ്രകാശ് നന്ദിയും പറഞ്ഞു.