വടകര: വെള്ളികുളങ്ങര ശ്രീ മഹാശിവക്ഷേത്രം പ്രതിഷ്ഠാ, പുന:പ്രതിഷ്ഠ നവീകരണ കലശം തുടങ്ങിയവ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാർച്ച് 30നു തുടങ്ങി ഏപ്രിൽ 6 വരെയുള്ള ദിവസങ്ങളിൽ സാംസ്ക്കാരിക സമ്മേളനവും ആധ്യാത്മിക പ്രഭാഷണങ്ങളും വിവിധ കലാപരിപരിപാടികളും നടന്നു. ഗണപതി, മഹാദേവൻ എന്നീ പുനഃപ്രതിഷ്ഠയും മഹാവിഷ്ണു,നവഗ്രഹ എന്നീ ചൈതന്യങ്ങൾക്ക് പ്രതിഷ്ഠയും നടന്നു. ക്ഷേത്രം തന്ത്രി പുടയൂർ മന കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. നിത്യവും പ്രസാദ ഊട്ടും നടന്നു. തുടർന്ന് 7 ന് ക്ഷേത്രത്തിൽ നേരത്തെ നടത്താനിരുന്ന ലക്ഷം ദീപ സമർപ്പണം ഗുരുവായൂർ ദേവസ്ഥാനം തന്ത്രി ഡോ. ചോന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.