വടകര: വീശിയടിച്ച കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഒഞ്ചിയത്ത് പൂന്നോൽ താഴ പറമ്പിലെ തെങ്ങ് പൊട്ടിവീണ് രണ്ടു ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. തോട്ടുങ്ങൽ ഭാഗത്ത് ട്രാൻസ്‌ഫോർമർ മറിഞ്ഞ് തൊട്ടടുത്തുള്ള വീട്ടു മതിലിൽ തട്ടി നില്കുകയാണ്.കെ.എസ്.ഇ.ബി ഓർക്കാട്ടേരി സെക്ഷനു കീഴിലെ എളങ്ങോളി ഭാഗത്ത് വ്യാഴാഴ്ച പോയ വൈദ്യുതി വെള്ളിയഴ്ച സന്ധ്യവരെയും പുന:സ്ഥാപിക്കാനായിട്ടില്ല. മുയി പ്രയിൽ നൊച്ചാട്ട് ബാലന്റെ തേങ്ങാക്കൂടയ്ക്ക് മുകളിൽ തെങ്ങ് പൊട്ടിവീണ് കൂട തകർന്നു. തെറ്റത്ത് ശങ്കരന്റെ എഴുപതോളം കുലച്ച നേന്ത്രവാഴകൾ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു. ഏറാമല കൃഷി ഓഫീസർ സംഭവസ്ഥലത്ത് സന്ദർശിച്ചു.