പേരാമ്പ്ര: ലോകാരോഗ്യദിനത്തിന്റെ ഭാഗമായി കിഴക്കൻ പേരാമ്പ്ര വിളയാട്ടുകണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ച രോഗങ്ങളെ പ്രതിരോധിക്കുന്നതിന ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒ.സി അരവിന്ദൻ പ്രഭാഷണം നടത്തി .ഗ്രാന്ഥാലയം പ്രസിഡന്റ് ഉമ്മർ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഗോപി സ്വാഗതവും ലൈബ്രേറിയൻ റീജ കെട്ടി നന്ദിയും പറഞ്ഞു.