minister
ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വിഷു- റംസാൻ- ഈസ്റ്റർ ഖാദി മേള കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വിഷു- റംസാൻ- ഈസ്റ്റർ ഖാദി മേള കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം തുടക്കമായി. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പുതുതായി വിപണിയിൽ ഇറക്കിയ കുഞ്ഞുടുപ്പിന്റെ ആദ്യവിൽപ്പനയും മന്ത്രി നിർവഹിച്ചു. വിദേശ നിർമിത വസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പരുത്തി നൂലിഴകളിൽ പ്രകൃതിജന്യ വർണങ്ങളാൽ നെയ്‌തെടുക്കുന്ന കുഞ്ഞുടുപ്പുകൾ ഏറെ സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. വാഴയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ, വാർഡ് കൗൺസിലർ എസ്.കെ.അബൂബക്കർ, ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം സാജൻ തൊടുക തുടങ്ങിയവർ പങ്കെടുത്തു. ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ് സ്വാഗതവും പ്രൊജക്ട് ഓഫീസർ കെ.ഷിബി നന്ദിയും പറഞ്ഞു.