മേപ്പാടി: കനത്ത മഴയിലും റോഡ് ടാറിങ്ങ് നടത്തുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കൽപറ്റ-മേപ്പാടി റോഡ് റീടാറിങ്ങാണ് മഴയ്ക്കിടയിൽ നടത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. റോഡ് ടാറിങ് നടന്നുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ മഴ പെയ്യുകയായിരുന്നു.
ടാറിങ്ങ് നിർത്താതെ പുത്തൂർവയൽ പിയോ ഭവന് സമീപം
ടാറിംഗ് നടത്തുകയായിരുന്നു.
നാട്ടുകാർ ഇത് ചോദ്യം ചെയ്തെങ്കിലും നിർത്തി വെക്കാൻ തയ്യാറായില്ല. പിന്നീട് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്നാണ് ടാറിങ്ങ് നിർത്തിവച്ചത്.
ഏതാണ്ട് 50 മീറ്റർ ഭാഗത്താണ് കനത്ത മഴയിലും ടാറിംഗ് നടത്തിയത്. പകൽസമയം ടാറിംഗ് നടക്കുമ്പോൾ ഉദ്യോഗസ്ഥർ മേൽനോട്ടത്തിന് കൂടെയുണ്ടാകും. എന്നാൽ രാത്രികാലങ്ങളിൽ നടക്കുന്ന പ്രവർത്തി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടാകാറില്ല.