കോഴിക്കോട്: അപ്പുനെടുങ്ങാടി അനുസ്മരണ സമിതി എൽ.കെ.ജി, യു.കെ.ജി, എൽ.പി, യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം 24ന് നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം നിർവഹിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള വർ 21ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ പതക്കവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് പ്രൈസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9847070111 ബന്ധപ്പെടുക. വാർത്താ സമ്മേളനത്തിൽ സമിതി ചെയർമാൻ എൻ.വി ബാബുരാജ്, പി.കെ ലക്ഷീദാസ്, കെ.എം ശശിധരൻ, പങ്കെടുത്തു.