ബാലുശ്ശേരി: ജില്ലാ പഞ്ചായത്ത് 38.5 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് 10 ലക്ഷം രൂപയും നല്കി പുനർനിർമിച്ച കല്ലാട്ടുമുക്ക് തത്തമ്പത്ത് റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി പ്രേമ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ അശോകൻ, ബ്ലോക്ക് മെമ്പർ ഡി. ബി. സബിത പി.പി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എമ്മച്ചം കണ്ടി അസൈനാർ സ്വാഗതവും കെ.ശിവദാസൻ നന്ദിയും പറഞ്ഞു