2

കൊയിലാണ്ടി: യുവാവിനെയും വീട്ടമ്മയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (34), വിയ്യൂർ മണക്കുളംകുനി ഷിജി (38) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷനു സമീപം നരിക്കുനി ഭാഗത്ത് പാളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാഘവൻ നായർ- രാധ ദമ്പതികളുടെ മകനാണ് മരിച്ച റിനീഷ്. ആർമിയിലായിരുന്ന ഇയാൾ ലീവിന് നാട്ടിൽ വന്നതായിരുന്നു. ഷിജിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഭർത്താവ് ശിവദാസൻ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. അതിനിടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പരേതയായ ബാനി രശ്മിയാണ് റിനീഷിന്റെ ഭാര്യ. മകൾ: ശ്രീമോൾ.സഹോദരങ്ങൾ: രഞ്ജിത്ത് (ആ‌ർമി), രാഗേഷ്. പരേതനായ നാരായണൻ-നാരായണി ദമ്പതികളുടെ മകളാണ് ഷിജി. മകൻ: ആദിത്യൻ.