കൽപ്പറ്റ: മുട്ടിൽ അമ്പൂത്തിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. വിവേകാനന്ദ ഹോസ്പിറ്റലിന് സമീപം ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഇരു ബസ്സുകളിലെയും ഡ്രൈവർമാർക്കും ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് വരികയായിരുന്ന റോളക്സ് ബസ്സും ബത്തേരിയിലേക്ക് പോവുകയായിരുന്ന ശ്രീലക്ഷ്മി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നവെന്ന് യാത്രക്കാർ പറഞ്ഞു. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും മുട്ടിൽ വിവേകാനന്ദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീതികുറഞ്ഞ റോഡിൽ ഇരുവാഹനങ്ങളും വേഗതയിൽ എത്തിയതാണ് അപകടത്തിന് കാരണമായത്. ഇരു ബസുകളും നേർക്കുനേർ ഇടിക്കുകയായിരുന്നു.