sports
പാരിതോഷികം

കോഴിക്കോട്: അന്താരാഷ്ട്രതലത്തിലടക്കം വിവിധ കായിക മത്സരങ്ങളിൽ മെഡലുകൾ നേടിയ ജില്ലയിലെ താരങ്ങൾക്ക് സ്‌പോർട്‌സ് കൗൺസിലിന്റെ കാഷ് അവാർഡുകൾ വിതരണം ചെയ്തു. 2017-18, 18-19 വർഷങ്ങളിലെ 137 വിജയികൾക്കാണ് പാരിതോഷികം നൽകിയത്. ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ ജില്ലാ കളക്ടർ എൻ. തേജ്‌ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വി. മുസഫർ അഹമ്മദ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായ ടി.എം.അബ്ദുറഹ്മാൻ, പി.ടി.അഗസ്റ്റിൻ, എം.എം.ദിൽന, സി.പ്രേമചന്ദ്രൻ, കെ.എം.ജോസഫ് എന്നിവർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ.വി.റോയ് ജോൺ സ്വാഗതവും സെക്രട്ടറി എസ്.സുലൈമാൻ നന്ദിയും പറഞ്ഞു.