കൊയിലാണ്ടി: പതിനൊന്ന് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും. കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിലാണ് ശിക്ഷ വിധിച്ചത്. പൂതപ്പാടി പുറ്റുമണ്ണിൽ തോമസ് (തോമാച്ചന് 54) നെയാണ് ശിക്ഷച്ചത്. തുക പെൺകുട്ടിക്ക് നല്കണം.
പിഴ ഒടുക്കാതിരുന്നാൽ നാല് വർഷം കൂടെ തടവ് ശിക്ഷ അനുഭവിക്കണം.2019 ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.