സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരനിൽ നിന്ന് മാരക മയക്കുമരുന്നായ 35 ഗ്രാം എംഡിഎംഎ പിടികൂടി. പൊന്നാനി സ്വദേശി വെളിയംകോട് കുന്നത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (30) ആണ് എക്‌സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ മൈസൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് മുഹമ്മദ്ബഷീർ പിടിയിലായത്.
പരിശോധനയ്ക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ എ.പ്രജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ.ബാബുരാജ്, സുരേഷ് വെങ്ങാലി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ്, കെ.യു.ജോബീഷ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ-മുഹമ്മദ് ബഷീർ
മയക്കുമരുന്നുമായി പിടിയിലായ മുഹമ്മദ്ബഷീർ
വെള്ളിമല ക്ഷേത്ര മഹോൽസവം ഇന്ന്
കോളേരി: വെള്ളിമല ഉമാമഹേശ്വര മഹാവിഷ്ണു ക്ഷേത്രത്തിലെ മീനപൂയ്യ മഹോൽസവം ഇന്നും നാളെയുമായി വിശേഷാൽ പൂജകൾ, ഗണപതി ഹോമം, അന്നദാനം, കലാപരിപാടികൾ എന്നിവയോടുകൂടി നടക്കും. ഇന്ന് രാത്രി 7-ന് നൃത്തനൃത്യങ്ങൾ, 8-ന് ഓട്ടൻതുള്ളൽ. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഗ്രാമ പ്രദിക്ഷണം, രാത്രി 10-ന് വയനാട് മേഘ്മൽഹാർ ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.