news
ഡോക്ടർ അമൽജ്യോതി പുരസ്കാരം ഏറ്റുവാങ്ങുന്നു

കുറ്റ്യാടി: ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്ന കോഴിക്കോട് ജില്ലയിലെ മികച്ച എൻ.സി.ഡി ക്ലിനിക്കായി കുറ്റ്യാടി എൻ.സി.ഡി ക്ലിനിക്കിനെ തിരഞ്ഞെടുത്തു. ആശുപത്രിയിലെ സേവനം കൂടാതെ കുന്നുമ്മൽ ബ്ലോക്കിന്റെ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ ഉൾപെടെയും കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയ മാതൃകാപരമായ പ്രവർത്തനത്തിനാണ് പുരസ്കാരം. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഉമർ ഫാറൂഖ് മികച്ച എൻ.സി.ഡി. ക്ലീനിക്കിനുള്ള ഉപഹാരം കുറ്റ്യാടി താലൂക്ക് ആശുപത്രി എൻ.സി.ഡി ഡോക്ടർ അമൽ ജ്യോതിക്ക് കൈമാറി.