കുന്ദമംഗലം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.05 കോടി രൂപ ചെലവിൽ നിർമ്മിച്ച ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 2020 ഫെബ്രുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് ആരംഭിച്ച ഓഫീസ് കെട്ടിടം മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിച്ചത്. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിന് പി.ടി.എ റഹീം എം.എൽ.എ നിർമ്മാണ സ്ഥലം സന്ദർശിച്ചു.