3
ഹോമിയോപ്പതി പ്രതിഭ പുരസ്‌കാരങ്ങൾ

കോഴിക്കോട് : ഹോമിയോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ഹോമിയോപ്പത്‌സ് ഫോറം പ്രഥമ 'ഹോമിയോപ്പതി പ്രതിഭ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്ത് ഹോമിയോപ്പതി ഡോക്ടർമാർക്കാണ് പുരസ്‌കാരം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മികച്ച ഹോമിയോപ്പതി ഡോക്ടറായ തൃശൂർ സ്വദേശി ഡോ.കെ.ബി. ദിലീപ് കുമാർ, മികച്ച വനിതാ ഡോക്ടറായ ഡോ. ബിന്ദു ജോൺ പുൽപ്പറമ്പിൽ, യുവ ഡോക്ടറായ ഡോ. സനൽ നസറുള്ള, ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ഡി.ബിജുകുമാർ, ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ മികച്ച അദ്ധ്യാപകനായ ഡോ. ഇ.സുഗതൻ, സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മനു മഞ്ജിത്, കലാരംഗത്ത് കഴിവുതെളിയിച്ച ഡോ. ഷോല ബിനു, സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനത്തിന് ഡോ. സലില മുല്ലൻ, സർക്കാർ മേഖലയിലെ മികച്ച ഡോക്ടറായി ഡോ.മുഹമ്മദ് റഫീഖ്, ഗവേഷണ രംഗത്തെ സംഭാവനകൾക്ക് വടകര സ്വദേശി ഡോ. എം.വി. തോമസ് എന്നിവർക്ക് പുരസ്കാരം നൽകും. മെയ് മാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
പ്രോഗ്രസീവ് ഹോമിയോപ്പത്‌സ് ഫോറം ചെയർമാൻ ഡോ. കെ.പി. ഉമ്മർ അലി, ഡോ. റിയാസ്.കെ. യൂസഫ്, ഡോ.കെ.പി. അമ്മാർ അബ്ദുല്ല, ഡോ. മുഹമ്മദ് ഫായിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.