2
ഈസ്റ്റ് പേരാമ്പ്ര മദ്രസാപരിസരത്തെ ചളിക്കുഴ മ്പായ റോഡ്

പേരാമ്പ്ര : കിഴക്കൻ മലയോര മേഖലകളായ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പ്രദേശങ്ങളെ പേരാമ്പ്ര ടൗണുമായി ബന്ധിപ്പിക്കുന്ന

പൈതോത്ത് താനിക്കണ്ടി റൂട്ടിൽ യാത്രാദുരിതം രൂക്ഷം. വേനൽമഴയെ തുടർന്ന് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന റോഡിൽ വെള്ളവും ചെളിയും കെട്ടി നിന്ന് കാൽനടയാത്ര പോലും ദുഷ്കരമായിരികുകയാണ്. .പുത്തൻ പുരയ്ക്കൽ താഴ, പൈതോത്ത്, കൊടുവള്ളി താഴഎന്നിവിടങ്ങളിലും റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കത്തതിനാൽ കരാറുകാരനെ നീക്കി വീണ്ടും ടെണ്ടർ ചെയ്ത റോഡിലാണ് പ്രശ്ംനം രീക്ഷമായിരിക്കുന്നത്. റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി 7 കിലോമീറ്റർ വരുന്ന റോഡ് പലയിടത്തും പൊട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതോടെ നാട്ടുകാരുടെ ഏക ആശ്രയമായ ‌ ജീപ്പ്-ഓട്ടോ സർവീസും തടസപ്പെടുകയാണ്. ഇതോടെ വിളയാട്ടു കണ്ടിമുക്ക്, താനിക്കണ്ടി, പൈതോത്ത് മേഖലയിലെതൊഴിലാളികളും വിദ്യാർത്ഥികളു മുൾപെടെയുള്ള നൂറുകണക്കിന് യാത്രക്കാർക്ക് കൃത്യസമയത്ത് പേരാമ്പ്ര ടൗണിലെത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. രോഗികളെ പോലും കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ പോലും പാടുപെടുകയാണ് നാട്ടുകാർ . കുളത്തുവയൽ ഹയർ സെക്കൻഡറി, കൂത്താളി ഹയർ സെക്കൻഡറി, കണ്ണോത്ത് യുപി സ്കൂൾ, കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, ആയുർവേദാശുപത്രി, വില്ലേജ് ഓഫിസ്, കൃഷിഭവൻ, പേരാമ്പ്ര താലൂക്ക് ആശുപത്രി തുടങ്ങിയവയിലെത്തേണ്ടവർ മാസങ്ങളായി ദുരിതമനുവിക്കുകയാണ് .

റോഡ് നിർമ്മാണം മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കി നാട്ടുകാരുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കിഴക്കൻ പേരാമ്പ്ര എ.പി.ജെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു .