കോഴിക്കോട് : പണിക്കർ സർവീസ് സൊസൈറ്റി ജില്ലാ സമ്മേളനത്തിന് തളി എൻ.എസ്. എസ്. ഓഡിറ്റോറിയത്തിൽ തുടക്കമായി. ജില്ലാ ചെയർമാൻ ദേവരാജൻ തച്ചറക്കൽ പതാകയുയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി സുകുമാർ അത്തോളി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രതിനിധി സമ്മേളനം മഹിളാ വിഭാഗം സംസ്ഥാന ചെയർപേഴ്സൺ കമലം ആർ. പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മാടത്തിങ്കൽ വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 'സൈബർ ലോകവും സമൂഹവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി റിട്ട. എസ്. ഐ. ഉദയചന്ദ്രൻ സംസാരിച്ചു. ശ്യാമള എം. രാജാമണി, ബെൽമ മുരളീധരൻ, പ്രദീപ് കുമാർ. ടി. കെ, രാജേഷ് കുമാർ. പി, സരള കൃഷ്ണ കുമാർ എന്നിവർ പ്രസംഗിച്ചു. നാളെ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ചെയർമാൻ ടി. കെ. മുരളീധരൻ പണിക്കർ ഉദ്ഘാടനം ചെയ്യും.