img20220409
വ്യാജമദ്യവാറ്റുകേന്ദ്രത്തിൽ നിന്ന് തിരുവമ്പാടി പൊലീസ് പിടികൂടിയ മദ്യവും വാഷും വാറ്രുപകരണങ്ങളും.

1000 ലിറ്റർ വാഷും 20 ലിറ്റർ വ്യാജചാരായവും ഉപകരണങ്ങളും പിടികൂടി

തിരുവമ്പാടി: തിരുവമ്പാടിയിൽ വ്യാജമദ്യ വാറ്റു കേന്ദ്രം കണ്ടെത്തി. 20 ലിറ്റർ വാറ്റുചാരായവും 1000 ലിറ്റർ വാഷും വാഷ് ഉപകരണങ്ങളും പിടികൂടുകയും ചെയ്തു. തിരുവമ്പാടി പാലക്കടവിൽ മണിയൻപാറ സുജന്റെ വീടിനോടു ചേർന്നുള്ള കൊപ്ര ചേവിന്റെ ഉള്ളിലാണ് മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പൊലീസ് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്,