rail
റെയിൽവെ സുരക്ഷാ ബോധവത്ക്കരണം വടകരയിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വടകര: റെയിൽവെ അപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റെയിൽവെ സംരക്ഷണസേന പാലക്കാട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണം സംഘടിപ്പിച്ചു. വടകര റെയിൽവെ സ്റ്റേഷനിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ സൂപ്രണ്ട് വത്സൻ കുനിയിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആർ.പി.എഫ് എസ്.ഐ അപർണ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ വർഷം മാത്രം പാലക്കാട് ഡിവിഷൻ പരിധിയിൽ 190 റെയിൽവെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിൽ 50 എണ്ണവും വടകരയ്ക്കും പയ്യോളിയ്ക്കും ഇടയിലായാണ് നടന്നതെന്നും അവർ പറഞ്ഞു. എം.ബിജു, എ. പ്രേമകുമാരി, കൗൺസിലർ സുനിൽ ബാബു , മണലിൽ മോഹനൻ, പി.പി രാജൻ, സി.കെ സുധീർ എന്നിവർ പ്രസംഗിച്ചു.