ബേപ്പൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടകയാത്രയ്ക്ക് ബേപ്പൂർ നടുവട്ടം കയ്യടിത്തോടിൽ സ്വീകരണം നൽകി. കൗൺസിലർ കെ.സുരേശൻ അദ്ധ്യക്ഷനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം പി.കെ ബാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് കെ.ബാലാജി, പി.ദിവാകരൻ, എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പി.എൻ. പ്രകാശൻ , ഭരതൻ പള്ളിപ്പുറത്ത്, കെ.പി.സുരേഷ് ബാബു, കെരജീഷ് , ഷിജു.ടി.രാജ് എന്നിവർ നേതൃത്വം നൽകി. ഏകലോകവും ഏകാരോഗ്യവും പ്രമേയമാക്കിയ ഒന്ന് എന്ന നാടകമാണ് അവതരിപ്പിച്ചത്. നാടക സംവിധായകൻ ജിനോ ജോസഫാണ് രചനയും സംവിധാനവും. പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയിലും ഒരുമയോടെ ജീവിച്ച മനുഷ്യരുടെ വിജയകഥയാണ് ഇതിലെ സന്ദേശം.