siva
വെള്ളികുളങ്ങര മഹാശിവക്ഷേത്രത്തിലെ നടപ്പന്തൽ ഉദ്ഘാടനം യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ നിർവഹിക്കുന്നു

വടകര: വെള്ളികുളങ്ങര ശ്രീ മഹാശിവക്ഷേത്രത്തിൽ 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച നടപ്പന്തൽ സമർപ്പണം നടന്നു. യു.എൽ.സി.സി.എസ് ചെയർമാനും ക്ഷേത്ര കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ പാലേരി രമേശൻ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റി ചെയർമാൻ തായാടത്തിൽ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.രാജൻ നമ്പ്യാർ, വി.വി പ്രഷീദ് കുമാർ, പി. ദയാനന്ദൻ, പി.കെ ബാലഗോപാലൻ, പി.ഗോവിന്ദൻ ,ഭാസ്കരൻ നമ്പ്യാർ, കെ. കുട്ടികൃഷ്ണൻ, കെ.മോഹനൻ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ 11 ദിവസങ്ങളായി നടന്നു വന്ന പ്രതിഷ്ഠ, പുന:പ്രതിഷ്ഠാ ചടങ്ങുകൾ സമാപിച്ചു.